അബുദാബി : ഗതാഗത വകുപ്പിന്റെ നിയമാ വലി പ്രകാരം മറ്റു വാഹന ങ്ങളെ അശ്രദ്ധ മായി മറി കടക്കു ന്നതും മോട്ടോര്‍ സൈക്കിളു കളില്‍ അഭ്യാസ പ്രകടനം നടത്തു ന്നതും കുറ്റ കരമാണ്.
നഗര വീഥികളില്‍ പരിസര ബോധം പോലുമില്ലാതെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ ങ്ങള്‍ കാണിക്കുന്ന വര്‍ക്കും ടൂ വീലര്‍ ഓടിക്കുന്ന വര്‍ക്കു മായിട്ടാണ് പുതിയ ശിക്ഷാ വിധി കള്‍ നിലവില്‍ വന്നത്. നടപടി ക്രമ ങ്ങളുടെ ആദ്യ ഘട്ടം എന്ന നിലക്ക് 200 ദിര്‍ഹം പിഴ ചുമത്താനും ഒരാഴ്ച ത്തേക്ക് വാഹനം കണ്ടു കെട്ടാനും വ്യവസ്ഥയായി. ഇത്തരം പിഴവു കള്‍ ആവര്‍ത്തിക്കുന്ന വര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് കറുത്ത പോയന്‍റുകള്‍ അടയാള പ്പെടുത്തുകയും ചെയ്യും.
മോട്ടോര്‍ സൈക്കിളുകാര്‍ വളരെ അശ്രദ്ധ മായി വാഹനം ഓടിക്കുക വഴി അപകട ങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ശ്രദ്ധ യില്‍പ്പെട്ട തിനെ ത്തുടര്‍ന്നാണ് പുതിയ ശിക്ഷാ വിധികള്‍ നടപ്പാക്കിയത് എന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹര്‍ത്തി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
- pma