അബുദാബി : അശ്രദ്ധമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് കൊണ്ടും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘി ക്കുന്നത് കൊണ്ടും അപകട മരണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
ഫാസ്റ്റ് ഫുഡ് ഹോം ഡെലിവറി, സ്പീഡ് പോസ്റ്റ് വിതരണം, പത്ര വിതരണം എന്നിവ ചെയ്യുന്ന ജീവനക്കാരാണ് ഇരു ചക്ര വാഹനങ്ങള്‍ കൂടുതലായി ഉപയോഗി ക്കുന്നത്.
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമയ ത്തിനുള്ളില്‍ സാധനങ്ങള്‍ എത്തി ക്കാനാ യിട്ടാണ് റോഡ് സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതി വേഗത്തിലുള്ള യാത്ര എങ്കിലും ഇത് പലപ്പോഴും അപകടങ്ങളില്‍ എത്തിക്കുന്നു.
നഗര പരിധിയില്‍ മോട്ടോര്‍ വാഹന ങ്ങളുടെ വേഗം 60 കിലോ മീറ്ററായി കുറച്ചിട്ടുണ്ട് എങ്കിലും ഇരു ചക്ര വാഹനങ്ങള്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കാറില്ല. ടൂ വീലറു കളില്‍ തിരക്കേറിയ റോഡു കളില്‍ ലൈസന്‍സില്ലാതെ സഞ്ചരിക്കുന്ന കുട്ടികളും അപകടം വിളിച്ചു വരുത്തുന്നു.
അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഇതിനെതിരെ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്.
- pma