Friday, September 12th, 2014

ചെറിയ അപകട ങ്ങളില്‍ പെട്ട വാഹന ങ്ങള്‍ വഴിയില്‍ നിര്‍ത്തി യിട്ടാല്‍ പിഴ

accident-epathram
അബുദാബി : റോഡ്‌ സുരക്ഷ നില നിര്‍ത്താനും ഗതാഗത ക്കുരുക്ക് ഒഴിവാക്കാനുമായി യു. എ.ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ നിയമം പ്രാബല്യ ത്തില്‍ വന്നു. ഇത് പ്രകാരം ഗുരുതര മല്ലാത്ത അപകട ങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും പരിക്കുകള്‍ ഇല്ലാത്ത യാത്രക്കാരും വാഹന ങ്ങള്‍ റോഡില്‍ നിന്ന് സുരക്ഷിതമായി മാറ്റി യിടണം.

നിയമം കര്‍ശനമായി നടപ്പാക്കുന്ന തിന്റെ ഭാഗമായി നിയമ ലംഘ കര്‍ക്ക് ഈ മാസം 15 മുതല്‍ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനും മറ്റു അപകട ങ്ങള്‍ക്ക് വഴി വെക്കാനും സാധ്യത യുള്ള തിനാലാണ് പരുക്കു കള്‍ ഏല്‍ക്കാത്ത അപകട ങ്ങളിലെ വാഹന ങ്ങള്‍ മാറ്റി യിടണം എന്ന് അധികൃതര്‍ നിര്‍ദേ ശിച്ചത്.

ഫെഡറല്‍ നിയമ പ്രകാരം, ശാരീരിക പരിക്കുകള്‍ ഇല്ലാത്ത അപകടങ്ങള്‍ ഉണ്ടാ യാല്‍ അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധ ത്തില്‍ മാറ്റി പാര്‍ക്ക് ചെയ്യണം എന്നാണ് നിഷ്കര്‍ഷി ച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടു മാസ ത്തിനുള്ളില്‍ പരിക്കുകള്‍ ഇല്ലാത്ത 2,51,262 ലഘു വാഹന അപകട ങ്ങളാണ് രാജ്യത്തു മൊത്തം നടന്നത്. അപകട ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ ട്രാഫിക് നിര്‍ദേശ ങ്ങളും നിയമ ങ്ങളും പാലിക്കുന്ന തിനെ കുറിച്ചുള്ള ബോധ വല്‍ക്കരണ ത്തിന്‍െറ പ്രാധാന്യ ത്തിലേ ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ചെറിയ അപകടം ആണെങ്കില്‍ പോലും ചില ഡ്രൈവര്‍മാര്‍ റോഡിനു നടുവില്‍ തന്നെ വാഹങ്ങള്‍ നിര്‍ത്തി യിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗതാഗത തടസ്സ ത്തിനും കൂടുതല്‍ അപകട ങ്ങള്‍ ക്കും കാരണ മാകുന്നു.

അപകടം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തെറ്റിയേക്കും എന്ന പേടി യാണ് വാഹനം മാറ്റി യിടുന്നതില്‍ നിന്ന് ഡ്രൈവര്‍മാരെ തടയുന്നത്. വാഹന അപകട പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ അപകട കാരണവും പരിക്കുകളും നിര്‍ണ യിക്കുന്ന തില്‍ പരിശീലനം സിദ്ധി ച്ചവ രാണ്. അതിനാല്‍ വാഹനം അപകട സ്ഥല ത്ത് നിന്ന് മാറ്റി യിടുന്നത് ഒരു തര ത്തിലും റിപ്പോര്‍ട്ടിനെ ബാധിക്കില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine