ദോഹ : ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തക മായ ‘ആരോഗ്യ ചിന്തകള്‍’ എന്ന കൃതി യുടെ പ്രകാശനം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി. ഇ. ഒ. ബാബു ഷാനവാസ് നിര്‍വഹിച്ചു.
മെഡിക്കല്‍ ഡയറക്ടറും ഡര്‍മറ്റോളജിസ്റ്റുമായ ഡോ. മുഹമ്മദ് ഹാരിദ് പുസ്തക ത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.
ആധുനിക ലോകം അഭിമുഖീ കരിക്കുന്ന ആരോഗ്യ പ്രശ്‌ന ങ്ങളെ ക്രിയാത്മക മായി പ്രതിരോധി ക്കുന്നതിന് ആരോഗ്യ ബോധ വല്‍ക്കരണം പ്രധാനമാണ് എന്നും സമൂഹ ത്തിന്റെ സമഗ്ര മായ ആരോഗ്യ ബോധ വല്‍ക്കരണ ത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുക യാണെന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ ഡോ. മുഹമ്മദ് ഹാരിദ് പറഞ്ഞു.
മനുഷ്യ രുടെ അശാസ്ത്രീയ മായ ജീവിത ശൈലി യും സ്വഭാവവും നിരവധി രോഗ ങ്ങളുടെ വ്യാപന ത്തിന് കാരണ മാകുന്നു. സമൂഹ ത്തിന്റെ എല്ലാ തട്ടു കളിലുമുള്ള ബോധ വല്‍ക്കരണ പരിപാടി കളിലൂടെ വലിയ മാറ്റം സാധ്യമാകും എന്നും സാധാരണക്കാരായ ജനങ്ങളെ ബോധ വല്‍ക്കരി ക്കാന്‍ ഉപകരിക്കുന്ന ലേഖന സമാഹാര ങ്ങളുള്ള ആരോഗ്യ ചിന്തകള്‍ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കും പൊതു ജന ങ്ങള്‍ക്കും വഴി കാട്ടിയാകും എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ദീപക് ചന്ദ്ര മോഹന്‍, ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് , ഡോ. ലീനസ് പോള്‍ എന്നിവര്‍ സംസാരിച്ചു. രോഗ പ്രതിരോധ ത്തിന്റെ കൈപുസ്തക മാണ് ആരോഗ്യ ചിന്തകള്‍ എന്നും കഴിയുന്നത്ര ജന ങ്ങള്‍ക്ക് പുസ്തക ത്തിന്റെ കോപ്പിക ള്‍ എത്തിക്കു ന്നത് ഉപകാര പ്രദമാകും എന്നും ഡോ. ലീനസ് പോള്‍ പറഞ്ഞു.
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍ അഹ്മദ് ഹാശിം, അസിസ്റ്റന്റ് അഡ്മിനി സ്‌ട്രേഷന്‍ മാനേജര്‍ റിഷാദ് പി. കെ. അമാനുല്ല വടക്കാങ്ങര, സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയ ത്തില്‍, സൈദലവി അണ്ടേക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- pma