ദോഹ : ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ദോഹ അബു സിദ്ര മാളില്‍ തുറന്നു പ്രവർ ത്തനം ആരംഭിച്ചു.
ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി യുടെ സാന്നിദ്ധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ ഥാനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാന പതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ലുലു വിന്റെ ഖത്തറിലെ പതിനഞ്ചാം ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പിൻ്റെ 215 ആമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുമാണ് ഇത്.
250,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിത അതി വിശാലമായ ഹൈപ്പർ മാർക്കറ്റിൽ ആധുനിക രൂപ കല്പന യിലുള്ള ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, നവീന ശൈലി, മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ലുലു സജ്ജമാക്കിയിട്ടുള്ളത്.
അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് എം. എ. യൂസഫലി പറഞ്ഞു. കൊവിഡു വെല്ലു വിളികൾ അതി ജീവിച്ച് ഗൾഫിലെ വ്യാപാര – വാണിജ്യ രംഗ ങ്ങൾ അടക്കം എല്ലാ മേഖലകളിലും പുത്തൻ ഉണർവ്വ് വന്നിട്ടുണ്ട്. ഇത് ഗൾഫ് രാജ്യ ങ്ങളിലെ ഭരണാധി കാരി കളുടെ നേതൃത്വ ത്തിൻ്റെയും വിശാലമായ കാഴ്ച പ്പാടിന്റെയും ഫലമായിട്ടാണ് എന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ്. ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം. ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
- pma