ദോഹ : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി. സി. സി.) രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഖത്തറിലെ താമസ വിസക്കാര്‍ക്ക് ടെസ്റ്റ് കോഴ്സു കളില്‍ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.
ജി. സി. സി. പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി ഉടൻ മാറ്റി എടുക്കാം.
ബന്ധുക്കളെ സന്ദർശിക്കുവാന്‍ ആല്ലെങ്കില്‍ വിനോദ സഞ്ചാരിയായി ഖത്തറില്‍ എത്തുന്ന ഏതെങ്കിലും ഒരു ജി. സി. സി. രാജ്യത്തിന്‍റെ ലൈസൻസ് ഉള്ളവർക്ക് ഗതാഗത നിയമം അനുസരിച്ച്, ഖത്തറിൽ എത്തിയ ദിവസം മുതൽ 3 മാസം വരെ ജി. സി. സി. ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.
എന്നാൽ പാസ്സ് പോര്‍ട്ട്, എന്‍ട്രി വിസ അടക്കമുള്ള ഖത്തറിൽ പ്രവേശിച്ച തീയ്യതി തെളിയിക്കുന്ന രേഖ കള്‍ എപ്പോഴും കയ്യില്‍ കരുതണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, ഗതാഗതം, നിയമം, പ്രവാസി, വിനോദസഞ്ചാരം