അബുദാബി : യു. എ. ഇ. യുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും വാണിജ്യ നഗരമായ ദുബായിലേക്ക് ഇനി യാത്രാ സമയം 57 മിനിറ്റുകൾ മാത്രം എന്ന് ഇത്തിഹാദ് റെയില്‍. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന യു. എ. ഇ. യുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതോടെ യാണ് ഇത് യാഥാർത്ഥ്യം ആവുക.
നിലവില്‍ കാർ യാത്രക്ക് രണ്ടു മണിക്കൂറോളം സമയ ദൈർഘ്യം ഉള്ള ദൂരമാണ് വെറും 57 മിനിറ്റുകൾ കൊണ്ട് താണ്ടി ട്രെയിൻ എത്തുക. യു. എ. ഇ. യിലെ വിവിധ റൂട്ടുകളിൽ പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അബുദാബിയിൽ നിന്നും റുവൈസിലേക്കുള്ള യാത്രക്ക് 70 മിനിറ്റ്, ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് എന്നിങ്ങനെയാണ്.
വിവിധ നഗരങ്ങളെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചര്‍ ട്രെയിനു കളുടെ സ്റ്റേഷനുകളുടെ പേര് വിവരങ്ങളും അവിടേക്കുള്ള യാത്രാ സമയ ദൈർഘ്യം എന്നിവ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നും അറിയുന്നു. Network of Etihad Rail & Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: etihad-rail, train, travel, uae-railway, ഗതാഗതം, പ്രവാസി, യു.എ.ഇ., വിനോദസഞ്ചാരം, സാങ്കേതികം