ദുബായ് : യൂറോപ്പിന് പുറത്തുള്ള ആദ്യ ട്രാം സംരംഭവും ദുബായ് പൊതു ഗതാഗത രംഗത്തെ പുതിയ പദ്ധതിയുമായ ‘ദുബായ് ട്രാം’ നവംബര്‍ 11 മുതല്‍ ഓടി ത്തുടങ്ങും.
ഏതാനും മാസ ങ്ങളായി നടക്കുന്ന പരീക്ഷണ ഓട്ട ങ്ങള്‍ വിജയ കരമാ യതിന്റെ ആവേശ ത്തിലാണ് ട്രാമിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്രാമിന്റെ പരീക്ഷണ ഓട്ടം നേരില്‍ കാണാ നെത്തി യിരുന്നു. ദുബായ് കിരീടാവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധി കാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അദ്ദേഹ ത്തോടൊപ്പം ഉണ്ടായി രുന്നു.
ദുബായിലെ പ്രധാന ജന വാസ കേന്ദ്ര ങ്ങളെയും ടൂറിസ്റ്റ് കേന്ദ്ര ങ്ങളെയും സ്പര്‍ശിച്ചു കൊണ്ടാണ് ട്രാം ഓടുന്നത്. ദുബായ് മറീന, ഇന്റര്‍നെറ്റ് സിറ്റി, മീഡിയാ സിറ്റി, നോളജ് വില്ലേജ്, ആഡംബര ഹോട്ടലുകള്‍ എന്നിവ ട്രാം ട്രാക്കിനടുത്താണ്. വഴി യാത്ര ക്കാര്‍ക്ക് ട്രാക്ക് മുറിച്ചു കടക്കാനായി നാല് ശീതീകരിച്ച നടപ്പാലങ്ങളും സജ്ജ മായിട്ടുണ്ട്.
ദുബായ് മറീന മുതല്‍ ദുബായ് പോലീസ് അക്കാദമിക്ക് അടുത്തുള്ള ട്രാം ഡിപ്പോ വരെ നീളുന്ന 10.6 കിലോ മീറ്റര്‍ ദൂര ത്തിലാണ് ട്രാമിന്റെ ആദ്യ ഘട്ടം പണി പൂര്‍ത്തി യായി ട്ടുള്ളത്.
11 ട്രാമുകള്‍ സര്‍വീസ് നടത്തും. യാത്ര ക്കാര്‍ക്കായി 17 സ്‌റ്റേഷനു കളാണ് സജ്ജ മാക്കുന്നത്. ഒരു ട്രാമില്‍ 405 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.
ഒരു ദിവസം 27,000 യാത്രക്കാരെ യാണ് തുടക്ക ത്തില്‍ ട്രാമില്‍ പ്രതീക്ഷി ക്കുന്നത്. എന്നാല്‍ 2020 ആവു മ്പോഴേക്കും യാത്ര ക്കാരുടെ എണ്ണം ദിവസം 66,000 ആയി ഉയരു മെന്നാണ് കണക്കാ ക്കുന്നത്.
ഓരോ ട്രാമിലും ഏഴ് കോച്ചു കള്‍ വീതം ഉണ്ടാവും. ഇപ്പോള്‍ മെട്രോ യിലും ബസ്സു കളിലും ഉപയോഗി ക്കാവുന്ന ആര്‍. ടി. എ. യുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് തന്നെ ട്രാമിലും യാത്ര ചെയ്യാം.
ഗോള്‍ഡ് കാര്‍ഡു കാര്‍ക്കും സ്ത്രീ കള്‍ക്കു മായി ഓരോ കോച്ച് ഉണ്ടാ യിരിക്കും. ദുബായ് മോട്രോ സര്‍വീസ് നടത്തുന്ന സെര്‍കോ എന്ന കമ്പനി തന്നെ യാവും ട്രാമിന്റെ പ്രവര്‍ത്തനവും നിയന്ത്രി ക്കുന്നത്.
കടപ്പാട് –PHOTO : UAE interact
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, ദുബായ്, യു.എ.ഇ., സാമൂഹ്യ സേവനം