ദുബായ് : യു. എ. ഇ. യില്‍ എത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്കും ഇനി മുതൽ ഹെൽത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം.
വിനോദ സഞ്ചാരത്തിനായി യു. എ. ഇ. യിലേക്കുള്ള വിസക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സിനും അപേക്ഷ നൽകാൻ ഐ. സി. പി. യുടെ വെബ് സൈറ്റിലും മൊബൈൽ ആപ്പിലും സംവിധാനം ഒരുക്കും.
പുതിയ പദ്ധതി ഉടന്‍ നിലവില്‍ വരും എന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ. സി. പി.) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി അറിയിച്ചു.
തൊഴില്‍ വിസക്കാര്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതി നിലവിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സന്ദർശകർക്കും ആരോഗ്യ പരിരക്ഷ നല്‍കുവാനാണ് പുതിയ പദ്ധതി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, visa-rules, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിനോദസഞ്ചാരം