ദോഹ : സോഷ്യല്‍ മീഡിയകളില്‍ ഇന്ത്യക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ ട്വിറ്റര്‍ പേജിലൂടെ മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷവും പൊരുത്ത ക്കേടുകളും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ആരും ഇത്തരം പ്രചാരണങ്ങളുടെ ഇരകള്‍ ആകരുത്.
There is malicious attempt on social media to spread hatred and disharmony through false propaganda about India. We urge everyone to exercise caution and not become victim of fake handle, propaganda, doctored videos. All Indian nationals are advised to maintain unity and harmony.
— India in Qatar (@IndEmbDoha) September 28, 2021
എല്ലാവരും ജാഗരൂകരായിരിക്കണം. ദുരുദ്ദേശ ത്തോടെ യുള്ള ഈ കുപ്രചാരണ ങ്ങളിൽ പെട്ടു പോകരുത് എന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും ഐക്യത്തോടെ തുടരണം എന്നും എംബസ്സി ഓർമ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഖത്തര്‍, പ്രവാസി