അബുദാബി : പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി നഗര സഭ. പൊതു സ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കാനും നഗര സൗന്ദര്യം കാത്തു സൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്.
സിഗരറ്റ് കുറ്റികള്‍ കാലിക്കപ്പുകൾ / ബോട്ടിലുകൾ തുടങ്ങി ഭക്ഷണ അവശിഷ്ടങ്ങൾ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.
നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റി കളിടുക, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വർദ്ധിപ്പിക്കും.
ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
നഗര ഭംഗിയും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ആയിരിക്കണം എന്നും അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: fitness, social-media, traffic-fine, അബുദാബി, ആരോഗ്യം, ഗതാഗതം, നിയമം, പോലീസ്, പ്രവാസി, യു.എ.ഇ.