
അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ‘അനോര ഗ്ലോബൽ’പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും നടന്നു. ചടങ്ങിൽ മുഖ്യാതിഥി റാക്കോ ജനറൽ ട്രാൻസ്‌പോർട്ട് മാനേജിംഗ് ഡയറക്ടർ അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

അനോര ഗ്ലോബൽ പ്രസിഡണ്ട് ഫാക്‌സൺ ലോറൻസ് അദ്ധ്യക്ഷ വഹിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ അനോര യുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ കമ്മിറ്റി യുടെ ഭാവി പരിപാടികളെ കുറിച്ചും വിശദീകരിച്ചു.
2025/26 അദ്ധ്യയന വർഷം 10, 12 ക്‌ളാസ്സുകളിൽ വിജയിച്ച അംഗങ്ങളുടെ മക്കൾക്ക് സ്‌കോളാസ്റ്റിക് അവാർഡുകൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡണ്ട് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ അനോര വൈസ് പ്രസിഡണ്ട് നസീർ, മുൻ പ്രസിഡണ്ടു മാരായ ബി. യേശുശീലൻ, എ, എം, ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ട്രഷറർ ഷൈജു എം. പി. നന്ദി പറഞ്ഞു. ആൻസർ വെഞ്ഞാറമൂട് നേതൃത്വം നൽകിയ സംഗീത-നൃത്ത കലാ പരിപാടികളും അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം ഇരുന്നോറോളം പേർ സംബന്ധിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anora, expat, nri, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം, സംഗീതം, സംഘടന, സാംസ്കാരികം





























