അബുദാബി : കെ. എം. സി. സി. കെയർ പദ്ധതിയിലെ അംഗം ആയിരുന്ന മാട്ടൂൽ സ്വദേശി നാട്ടിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ആ കുടുംബത്തിന് നൽകാനുള്ള ആനുകൂല്യ തുകയായ 6 ലക്ഷം രൂപ യുടെ ചെക്ക് അബുദാബി കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് സലാം അതിർത്തി മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ ബി. മാട്ടൂലിന് കൈമാറി.
അബുദാബി സംസ്ഥാന കെ. എം. സി. സി. മുൻ സെക്രട്ടറി കെ. കെ. അഷ്റഫ്, പരിയാരം സി. എച്ച്. സെൻറർ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. വി. മുഹമ്മദലി, കോഡിനേറ്റർ പി. സി. ഷാജഹാൻ, മുസ്ലിം ലീഗ് സെക്രട്ടറി കെ. പി. നാസർ എന്നിവർ സംബന്ധിച്ചു. KMCC CARE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം, സാമ്പത്തികം