ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ് പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.
വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.
വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.
- ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി
- “പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു
- സലാം പാപ്പിനിശ്ശേരിക്ക് സഹൃദയ പുരസ്കാരം
- ചിരന്തന പുന:സ്സംഘടിപ്പിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., വിമാനം, ഷാർജ, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം