അബുദാബി : വയനാട് മേപ്പാടി ഗ്രാമ പഞ്ചായ ത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല, പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായ മായി ആദ്യഗഡു എന്ന നിലയില്‍ കേരള സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ സംഭാവന നൽകും.
കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍ പാടില്‍ അനുശോചനം രേഖപ്പെടുത്തി.
കെ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ആര്‍. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, ജീവകാരുണ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മലയാളി സമാജം, യുവകലാസാഹിതി, ശക്തി തിയേറ്റഴ്സ്, സാമൂഹ്യ സേവനം, സാമ്പത്തികം