അബുദാബി : എല്‍. എല്‍. എച്ച്. ആശുപത്രിയുടെ സഹകരണത്തോടെ തൃപ്രങ്ങോട് പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പില്‍ നൂറില്‍ അധികം കെ. എം. സി. സി. പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
ക്യാമ്പിന്‍റെ ഉല്‍ഘാടന യോഗത്തില്‍ ആരിഫ് ആലത്തിയൂർ അദ്ധ്യക്ഷത വഹിച്ചു. അസീസ് കാളിയാടൻ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. കൃഷ്ണ പ്രസാദ് ബോധ വല്‍ക്കരണ ക്ലാസ് നടത്തി.
കെ. എം. സി. സി. അംഗങ്ങള്‍ക്കുള്ള ‘ജീവൻ രക്ഷ’ പ്രിവിലേജ് കാർഡ് വിതരണം എല്‍. എല്‍. എച്ച്. ആശുപത്രി റിലേഷൻ ഷിപ്പ് ഓഫീസർ സലീം നാട്ടിക തവനൂർ മണ്ഡലം പ്രസിഡണ്ട് ടി. കെ. നാസറിന് കൈമാറി. റഷീദ് പട്ടാമ്പി, അഷ്റഫ് അലി, നൗഷാദ് തൃപ്രങ്ങോട്, ഷാഹിദ് ചെമ്മുക്കൻ, സിറാജ് ആതവനാട്, നൗഫൽ ചമ്രവട്ടം എന്നിവർ സംസാരിച്ചു.
നൗഫൽ ആലുങ്ങൾ, കാദർ ചമ്രവട്ടം, ഷമീർ പെരുന്തല്ലൂർ, മുഹമ്മദ്കുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. താജുദ്ധീൻ ചമ്രവട്ടം സ്വാഗതവും ട്രഷറർ അയ്യൂബ് കൈനിക്കര നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കെ.എം.സി.സി., ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം