അബുദാബി : കഴിഞ്ഞ ദിവസം തുടക്കമായ അബു ദാബി ഇന്‍റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസ് (ADIPEC) മേളയിൽ ഊർജ്ജ മേഖല യിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ പങ്കു വെച്ച് ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും.
MENA മേഖലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യ സേവന ദാതാവായ ബുർജീൽ, ഓൺസൈറ്റ് ആരോഗ്യ സേവന ദാതാവായ ആർപിഎമ്മിൻ്റെയും സംയുക്ത ബൂത്ത് യു. എ. ഇ. യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ഉത്‌ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ലോകത്തെ രണ്ടായിരത്തി ഇരുനൂറിലധികം കമ്പനി കൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടു പിടുത്ത ങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിംഗ്‌സ്, ആർപിഎം യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയ ങ്ങളി ലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.
പലപ്പോഴും ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരിക വുമായ നിരവധി സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുക യാണ് മേളയിലൂടെ ബുർജീലും ആർപിഎമ്മും.
തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.
ആദ്യ ദിവസം തന്നെ ഊർജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാര ങ്ങളുടെ ഭാവിയിൽ താൽപ്പര്യമുള്ള നിരവധി ഉന്നത വ്യക്തി കളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ദ്ധ ചർച്ചകൾക്കും സന്ദർശനങ്ങൾക്കും ബുർജീൽ ബൂത്ത് വേദിയാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vps-burjeel, ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം