അബുദാബി : ആതുര ശുശ്രൂഷാ രംഗത്തെ ആഗോള പ്രശസ്ത സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വത്തി ലുള്ള ബി. ആർ. എസ്. വെഞ്ചേഴ്സ് അഫ്‌ഗാനി സ്ഥാനിലും വേരുറ പ്പിക്കുന്നു. അഫ് ഗാനിസ്ഥാ നിലെ രണ്ട് ആശുപത്രിക ളും ഔഷധ നിർമ്മാണ ശാല യും ബി. ആർ. എസ്. വെഞ്ചേഴ്സ് ഏറ്റെടുക്കുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രസി ഡണ്ട് അഷ്‌റഫ് ഗനിയുടെ സാന്നിദ്ധ്യ ത്തിൽ അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസും ഡോ. ബി. ആർ. ഷെട്ടിയും തമ്മിൽ ഒപ്പു വെച്ച ധാരണാ പത്രം അനുസരിച്ച് കാബൂളിൽ ശൈഖ് സായിദ് ആശു പത്രി യും വസീർ അക്ബർ ഖാൻ ആശു പത്രി യും ഔഷധ നിർമ്മാണ ശാലയും തുടങ്ങുവാ നാണ് പദ്ധതി.
82 കിടക്കകള്‍ ഉള്ള ശൈഖ് സായിദ് ഹോസ് പിറ്റൽ ആദ്യവും 210 കിടക്കകള്‍ ഉള്ള വസീർ അക്ബർ ഖാൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ് പിറ്റൽ രണ്ടാം ഘട്ടവു മായിട്ടാണ് ഏറ്റെ ടുത്ത് നടപ്പാക്കുക. ബി. ആർ. എസ്. വെഞ്ചേഴ്സ് ഹെൽത്ത് കെയർ നിക്ഷേപ വിഭാഗ മായ ബി. ആർ. എസ്. ലൈഫും അഫ്‌ഗാൻ ഭരണ കൂടവും ചേർന്ന് സർ ക്കാർ – സ്വകാര്യ മേഖലാ സംയുക്ത സംരംഭം ആയിട്ടാണ് ഈ പദ്ധതി നടപ്പിലാ ക്കുന്നത്.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്മ ശതാബ്ദി യിൽ സായിദ് വർഷാചരണ സ്മാരക മായി ട്ടാണ് ആദ്യ ആശു പത്രി ക്ക് ശൈഖ് സായിദ് ഹോസ്പി റ്റൽ എന്നു നാമ കരണം ചെയ്തത്.
ലോകത്ത് എവിടെയും സാധാ രണ ക്കാർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭി ക്കണം എന്നുള്ള വീക്ഷണം അനു സരിച്ച് അഫ്‌ഗാനി സ്ഥാനിൽ ഭരണ കൂട സഹ കരണ ത്തോടെ ഇങ്ങിനെ ഒരു സംരംഭം അഭി മാന കര മാണ് എന്നും പ്രസിഡണ്ട് അഷ്‌റഫ് ഗനി യും സർ ക്കാരും തങ്ങളില്‍ അർപ്പിച്ച വിശ്വാസം പാലി ക്കും എന്നും ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാപ കനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.
രാജ്യത്ത് ചികിത്സാ മേഖല യിൽ നവീ കരണ ത്തിന്റെ യും അടിസ്ഥാന സൗകര്യ വികസന ത്തിന്റെ യും പുതിയ നാഴിക ക്കല്ലുകൾ സ്ഥാ പി ക്കു വാന്‍ വേണ്ട തായ കാര്യ ങ്ങൾക്കു ഊന്നൽ കൊടുക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.
എൻ. എം. സി. ഹോസ് പിറ്റല്‍സ്, ബി. ആർ. എസ്. ലൈഫ് ഹോസ് പിറ്റല്‍സ്, നിയോ ഫാർമ തുട ങ്ങിയ എല്ലാ സംരംഭ ങ്ങളി ലൂടെയും ഗുണ മേന്മയും കൃത കൃത്യതയും തെളിയിച്ച ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ചേഴ്സും അഫ്‌ഗാനി ലെ ജന ങ്ങൾക്ക് വലിയ ആശ്വാസ മാകും എന്നും അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.
അബു ദാബി യിൽ പ്രവർത്തിച്ചു വരുന്ന തനിക്ക്, ഡോ. ബി. ആർ. ഷെട്ടിയും അദ്ദേഹ ത്തിന്റെ സ്ഥാപന ങ്ങ ളും ആർജ്ജിച്ച പൊതു ജനാംഗീ കാരം നല്ല ബോദ്ധ്യം ആണെന്നും ആഗോള തല ത്തി ലേക്കു വളർന്ന അവരു ടെ അനുഭവ സമ്പത്ത് തന്റെ രാജ്യ ത്തിന് തികച്ചും ഉപ യുക്ത മാണ് എന്നും യു. എ. ഇ. യിലെ അഫ് ഗാനി സ്ഥാൻ സ്ഥാന പതി അബ്ദുൽ ഫരീദ് സിക്രിയ അഭിപ്രായപ്പെട്ടു.
ഡോ. ബി. ആർ. ഷെട്ടി യുടെ ആരോഗ്യ രക്ഷാ രംഗ ത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പൂർണ്ണ മായി ഉപ യോഗ പ്പെടുത്തി, ഈ ആശു പത്രി കളുടെ പുനർ നാമ കരണവും സംവിധാന വിക സന വും സമ്പൂർ ണ്ണ നട ത്തിപ്പു മാണ് അഫ്‌ഗാൻ സർക്കാർ ബി. ആർ. എസ്. വെഞ്ചേഴ്സി നെ ഏല്പി ച്ചിരി ക്കുന്നത്.
- പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്
- വിരാട് കോഹ്ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, ബഹുമതി, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം