റിയാദ് : വാണിജ്യ മേഖല യിലെ കുതിപ്പിന്റെ പ്രതീക മായ ലുലു ഗ്രൂപ്പിന്റെ 150-ാമത്തെ ഹൈപ്പര്‍ മാര്‍ ക്കറ്റ് സൗദി അറേബ്യ യുടെ തല സ്ഥാനമായ റിയാദില്‍ പ്രവര്‍ ത്തനം ആരം ഭിച്ചു. സൗദി അറേബ്യ യിലെ 13-ാമത്തെ ലുലു ശാഖ യാണിത്.
സൗദി ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഗവര്‍ണ്ണര്‍ (സാജിയ) എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ ഒമറാണ് ലുലു വിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദി ലെ യാര്‍ മുഖില്‍ ഉദ്ഘാടനം ചെയ്തത്.
സാജിയ ഡെ.ഗവര്‍ണ്ണര്‍ ഇബ്രാഹിം അല്‍ സുവൈല്‍, സൗദിയിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാന പതി അഹമ്മദ് ജാവേദ്, ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എം. എ. അഷ്‌റഫ് അലി, ഡയറക്ടര്‍ എം. എ. സലീം, ലുലു സൗദി ഡയ റക്ടര്‍ ഷെഹീം മുഹമ്മദ് എന്നി വരും സംബ ന്ധിച്ചു.
പ്രിന്‍സ് തുര്‍ക്കി അല്‍ ഫര്‍ ഹാന്‍, മുഹമ്മദ് അല്‍ സുദൈരി രാജ കുമാരന്‍, മറ്റു രാജ കുടും ബാംഗ ങ്ങള്‍, ഉന്നത ഉദ്യോഗ സ്ഥര്‍, വ്യവസായ പ്രമുഖര്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണ ത്തിലാണ് റിയാദി ലെ യാര്‍ മുഖ് അത്യാഫ് മാളി ലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.
ഗ്രോസറി, പച്ച ക്കറി കള്‍, ഗാര്‍ഹിക ഉല്പ്പന്ന ങ്ങളും ഉപകരണ ങ്ങളും, ഫാഷന്‍, ഇലക്ട്രോ ണിക്‌സ്, ഐ. ടി., സ്പോര്‍ട്ട്സ് ഐറ്റംസ് എന്നിവ ഉള്‍പ്പെടെ യുള്ള വയുടെ വിശാലയ മായ ശേഖര മാണ് ലുലു വില്‍ സജ്ജ മാക്കി യിട്ടുള്ളത്.
ചുരുങ്ങിയ കാലം കൊണ്ട് ലോക ത്തിലെ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിച്ച ലുലു വി ന്റെ വിജയ കര മായ വളര്‍ച്ച യുടെ പുതിയ നാഴിക ക്കല്ലാ ണിത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി പറഞ്ഞു.
സൗദി യില്‍ ലുലുവിന്റെ സാന്നിദ്ധ്യം വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗ മായി കൂടു തല്‍ ഹൈപ്പര്‍ മാര്‍ ക്കറ്റു കള്‍ ആരം ഭിക്കും. 2020 ആകു മ്പോഴേക്കും 1 ബില്യണ്‍ സൗദി റിയാല്‍ (2000 കോടി രൂപ) മുതല്‍ മുട ക്കില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി ആരംഭിക്കും.
റിയാദില്‍ മൂന്ന് എണ്ണവും, താബൂക്ക്, ദമാം എന്നിവിട ങ്ങളില്‍ ഒരോന്ന് വീതവും ഉള്‍ പ്പെടെ യാണിത്. 3000 സൗദി പൗര ന്മാര്‍ സൗദി യില്‍ ലുലുവില്‍ ജോലി ചെയ്യു ന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 6000 ആകും. ഇത് കൂടാതെ എല്ലാ തല ങ്ങ ളിലും മികച്ച പരിശീലനം സൗദി കള്‍ക്ക് നല്‍ കുന്നുണ്ട് എന്നും എം. എ. യൂസ ഫലി പറഞ്ഞു.
റിയാദിലെ കിംഗ് അബ്ദുള്ള എക്ക ണോമിക് സിറ്റി യില്‍ 200 മില്യണ്‍ റിയാല്‍ നിക്ഷേപ ത്തി ല്‍ ആധുനിക രീതി യിലുള്ള ലോജിസ്റ്റിക്‌സ് സെന്റര്‍ ആരംഭിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, പ്രവാസി, വ്യവസായം, സൗദി, സൗദി അറേബ്യ