റിയാദ് : ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ ആരംഭിക്കാറായ പശ്ചാത്തലത്തിലാണ് ഇത്. ഓൺ ലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.
2023 ജൂൺ 4 (ദുൽഖഅദ് 15) മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുകയില്ല. ഉംറ വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിക്കില്ല.
ഉംറ വിസയിലുള്ള എല്ലാ തീർത്ഥാടകരും ഉംറ നിര്‍വ്വഹിച്ച് ജൂൺ 18 നു മുമ്പായി സൗദിയിൽ നിന്നു മടങ്ങണം എന്നും ഉംറ തീർത്ഥാടകരെ ഹജ്ജ് നിർവ്വഹിക്കാൻ അനുവദിക്കില്ല എന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷം മാത്രമേ ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർത്ഥാടകർക്ക് ഉംറ ചെയ്യാന്‍ തടസ്സങ്ങള്‍ ഇല്ല. വിദേശത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കഴിഞ്ഞ ദിവസം മദീനയിൽ എത്തിത്തുടങ്ങി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, social-media, പ്രവാസി, മതം, സൗദി, സൗദി അറേബ്യ