റിയാദ് : രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചു മാത്രം ആയിരിക്കും എന്ന് സൗദി അറേബ്യ.
മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളത് പോലെ, ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്‌റ കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരും.
നിലവില്‍ ഇസ്ലാമിക് (ഹിജ്റ) കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതികള്‍ രേഖപ്പെടുത്തുന്ന വിസ, നാഷണല്‍ ഐ. ഡി. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളിലും തീയ്യതികള്‍ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനഃ ക്രമീകരിക്കും.
സൗദി കിരീടഅവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ അദ്ധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, visa-rules, നിയമം, പ്രവാസി, സൗദി, സൗദി അറേബ്യ