റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം വിമാന ക്കമ്പനികള്‍ക്കും എയർ പോർട്ടു കൾക്കും സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളും മേയ് 17 മുതൽ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.
എന്നാല്‍ കൊവിഡ് വ്യാപനം കുറവുള്ള ഗ്രീന്‍ സോണ്‍ രാജ്യങ്ങളിൽ നിന്നുള്ള വിമാന ങ്ങൾ മാത്രമേ രാജ്യത്ത് ഇറക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.
നിലവില്‍, കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ച റെഡ് സോണ്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരും.
- Saudi Gazette Twitter
- സൗദി അറേബ്യയിലേക്ക് വിമാന യാത്രാ വിലക്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, saudi, ആരോഗ്യം, നിയമം, പ്രവാസി, വിമാനം, സൗദി അറേബ്യ