ദുബായ് : കൊവിഡ് വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യലേക്ക് യാത്ര ചെയ്യുന്ന വരുടെ ആരോഗ്യ നില തൃപ്തികരം എന്നും പകര്‍ച്ച വ്യാധികള്‍ ഇല്ല എന്നും തെളിയിക്കുന്ന ഓൺ ലൈൻ സാക്ഷ്യ പത്രം എയർ സുവിധ ഇപ്പോഴും ഇന്ത്യ യിലേക്ക് നിര്‍ബ്ബന്ധം ആക്കിയിട്ടുള്ളത് പിൻ വലിക്കണം എന്ന് ദുബായ് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള റജിസ്റ്റ്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി ക്കാണിച്ചു കൊണ്ട് വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരന് ഇന്‍കാസ് കമ്മിറ്റി നിവേദനം നൽകി. കൊവിഡ് മഹാ മാരി നിയന്ത്രണത്തില്‍ ആയ സാഹചര്യത്തില്‍ നിയമം പിന്‍ വലിക്കുവാന്‍ നടപടികള്‍ ഉണ്ടാവണം എന്നും നിവേദനം ആവശ്യപ്പെട്ടു.