റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരാന്‍ ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് അധികൃതര്‍. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനവും പോസിറ്റീവ് നിരക്ക് നാല് ശതമാനത്തിനു താഴെയും ആയതിനാലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ചത്.
രാജ്യത്തേക്ക് വരുന്നവര്‍ കൊവിഡ് പരിശോധനയും യാത്രികര്‍ക്കുള്ള ക്വാറന്‍റൈനും ആവശ്യമില്ല. എന്നാല്‍ ‘മുഖീം’ അറൈവല്‍ രജിസ്‌ട്രേഷന്‍ (Muqeem Arrival Registration) നിര്‍ബ്ബന്ധമാണ് എന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.