അജ്മാൻ : ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സഹകരണത്തോടെ ഐ. എസ്. സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ് ഡോണേഴ്സ് കേരള (BDK UAE), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, കുന്നംകുളം എന്‍. ആര്‍. ഐ. ഫോറം എന്നീ കൂട്ടായ്മകളും സഹകരിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അജ്മാന്‍ ഐ. എസ്. സി. അങ്കണ ത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറില്‍പരം ദാതാക്കളില്‍ നിന്നും രക്തം ശേഖരിച്ചു.
ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡണ്ട് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ കെ. എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.
മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യക്കാരും രക്തം ദാനം ചെയ്തു.
കൊവിഡ് പശ്ചാത്തലത്തില്‍ യു. എ. ഇ. ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200 ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ഐ. എസ്. സി. യുടെ അങ്കണത്തില്‍ ഒരുക്കിയിരുന്നു.
- ISC AJMAN – FB Page
- കൂട്ടം രക്തദാന ക്യാമ്പ്
- രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇന്ത്യന്‍ മീഡിയ രക്തദാന ക്യാമ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അജ്മാന്‍, ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം