ദുബായ് : രണ്ടു കിഡ്നികളും തകരാറി ലായ ഷജീറ എന്ന യുവതി യുടെ ജീവൻ രക്ഷിക്കു വാൻ സഹായ അഭ്യർത്ഥനയു മായി ദുബായിലെ ഒരു കൂട്ടം ചെറുപ്പ ക്കാര്‍ രംഗത്ത്. ഇതിനു നേതൃത്വം നൽകുന്ന സിയാദ് കൊടുങ്ങല്ലൂർ എന്ന സാമൂഹ്യ പ്രവർത്തകൻ, സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ ജില്ല യിലെ കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷജീറ എന്ന യുവതി യുടെ ജീവന്‍ നില നിര്‍ത്തു ന്നതിന് ഇപ്പോള്‍ ആഴ്ച യില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്യുന്നു.
കണ്ണിന്റെ കാഴ്ചക്കു മങ്ങല്‍ വന്നു കൊണ്ടിരി ക്കുന്ന തിനാല്‍ 28,000 രൂപ വില വരുന്ന മരുന്ന് കുത്തി വെച്ചു കൊണ്ടാണ് കാഴ്ച നില നിറു ത്തുന്നത്. വൃക്ക മാറ്റി വെക്കുന്നതു വരെ ഈ കുത്തി വെപ്പ് പലപ്പോഴായി തുടരുകയും വേണം.

രോഗാവസ്ഥയില്‍ ഷജീറ
ജീവന്‍ നില നിർത്താൻ ഇനി വൃക്ക മാറ്റി വെക്കുക എന്ന ഒരു വഴിയേ ഉള്ളു. ഷജീറക്കു ചികില്‍സ തുടരു വാനും കിഡ്നി മാറ്റി വെക്കു വാനും ഭീമമായ ഒരു തുകയുടെ ആവശ്യം വന്നിരി ക്കുന്നതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥി ക്കുകയാണ്.

ഷജീറ ആശുപത്രിയില്‍
ഒൻപതു കൊല്ലം മുൻപ് ഗർഭിണി യായി രിക്കു മ്പോൾ ഷജിറ യുടെ രണ്ടു കിഡ്നി കളും തകരാറി ലായി. ചികിത്സ കൾ തുടരുകയും ആറു കൊല്ലം മുൻപേ കിഡ്‌നി മാറ്റി വെക്കു കയും ചെയ്തി രുന്നു. എന്നാൽ വീണ്ടും കിഡ്നി കൾ തകരാറിൽ ആയതോടെ മറ്റു നിവൃത്തി കൾ ഇല്ലാത്തതു കൊണ്ട് കൂടി യാണ് പൊതു സമൂഹ ത്തിനു മുന്നിലേ ക്ക് സഹായം ആവശ്യപ്പെട്ടു വന്നിരി ക്കുന്നത് എന്ന് സിയാദ് പറഞ്ഞു.
ഷജീറ യുടെ ഫോണ്‍ നമ്പറും എക്കൗണ്ട് വിവര ങ്ങളും ഇതോടൊപ്പം നല്‍കിയി ട്ടുണ്ട്. ഉദാര മനസ്ക രുടെ സഹായം തേടുന്ന ഈ യുവതിയെ കണ്ടില്ല എന്നു നടിക്കരുതേ എന്നാണു ഈ ചെറുപ്പ ക്കാരുടെ അഭ്യർ ത്ഥന. വിശദാംശ ങ്ങൾക്ക് : +971 50 427 3433 (സിയാദ് കൊടുങ്ങല്ലൂർ)
എക്കൗണ്ട് വിവരങ്ങൾ :
SHEJEERA MOHAMMEDALI SIHAB
A/C NO : 002 0053 0000 61185
South Indian Bank
Kodungallur, Thrissur, Kerala-India.
IFSC : SIBL 0000020
PHONE : +91 97 45 40 08 29
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, help-desk-, ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം, സ്ത്രീ