അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.
അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.
- Abu Dhabi Media Office Twitter , W A M NEWS Twitter
- കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്കാനറുകൾ
- pma