അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.
തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
The Department of Health has authorised the use of EDE scanners to test for #Covid_19 infections, based on the results of a pilot trial held at various locations in the emirate. pic.twitter.com/dw68dTNJtR
— مكتب أبوظبي الإعلامي (@admediaoffice) June 27, 2021
പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.
ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.
The Abu Dhabi Emergency, Crisis and Disasters Committee has expanded the roll-out of EDE scanners across the emirate to detect Covid-19 cases, effective from 28 June 2021, following Department of Heath authorisation of the scanning technology. pic.twitter.com/k34ZNV1NLx
— مكتب أبوظبي الإعلامي (@admediaoffice) June 27, 2021
ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അബുദാബി, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.