ജിദ്ദ : മദീനയിൽ പ്രവാചകൻ്റെ പള്ളി (മസ്ജിദുന്നബവി) യിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിന് ഇനി മുതൽ വർഷത്തിൽ ഒരിക്കൽ മാത്രം അനുമതിയുള്ളൂ എന്ന് സൗദി അറേബ്യ.
മസ്ജിദുന്നബവിയിൽ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നതിൻ്റെയും പ്രസംഗ പീഠത്തിൻ്റെ (മിമ്പർ) യും ഇടയിലുള്ള സ്ഥലമാണ് റൗദ ശരീഫ്.
കൊവിഡ് ബാധിക്കാത്തവരും രോഗികളുമായി ഇടപഴകാത്തവരും ആണെന്ന് റൗദ ശരീഫ് സന്ദർശനത്തിനുള്ള അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ നുസുക്ക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി ദിവസവും സമയവും അറിയിച്ച് അനുമതി എടുത്തവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയുകയുള്ളൂ.
പുതിയ നിയമം അനുസരിച്ച് ഒരിക്കൽ സന്ദർശനം കഴിഞ്ഞാൽ 365 ദിവസത്തിനു ശേഷമേ അടുത്തത് അനുവദിക്കുകയുള്ളൂ. WiKiPeDiA – Nusuk – Twitter