റിയാദ് : സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനെ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയായി നിയോഗിച്ച് ഭരണാധികാരിയും വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് അമീര്‍ മുഹമ്മദ് ബിൻ സൽമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.
കിരീട അവകാശിയുടെ നേതൃത്വത്തിലുള്ള മന്ത്രി മാരുടെ സമിതിയും പുനഃസംഘടിപ്പിച്ചു. മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായുള്ള ഉത്തവിൽ നിലവിലെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ അമീര്‍ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.