സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

March 21st, 2022

expo-2020-best-pavilion-award-to-saudi-arabia-ePathram
ദുബായ് : എക്സ്‌പോ-2020 യിലെ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് സൗദി അറേബ്യ കരസ്ഥമാക്കി. മികച്ച പവലിയനുള്ള അവാര്‍ഡിന് പുറമെ രണ്ടു പ്രത്യേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവക്കാണ് പ്രത്യേക പുരസ്കാരം. എല്ലാ എക്സ്‌പോ മേളകളിലും മികച്ച പവലിയനെ തെരഞ്ഞെടുക്കുന്ന ‘എക്സിബിറ്റർ’ മാഗസിന്‍ 30 വര്‍ഷത്തോളമായി ഈ രംഗത്ത് മത്സരം ഒരുക്കുന്നു.

യു. എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിന്‍റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും നീളം കൂടിയ ഇന്‍ട്രാക്ടീവ് വാട്ടർ കർട്ടൻ (32 മീറ്റർ), ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറര്‍ (1240 ചതരുശ്ര മീറ്റർ) എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് റെക്കോർഡുകളും സൗദി അറേബ്യന്‍ പവലിയൻ നേടിയിരുന്നു.

ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇതു വരെ സൗദി അറേബ്യ പവലിയനില്‍ എത്തിയത്.  കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച ദുബായ് വേള്‍ഡ് എക്സ്പോ യിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച പവലിയനും ഇതു തന്നെ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എക്സ്പോ-2020 ടിക്കറ്റ്​ നിരക്ക് : എല്ലാ ദിവസവും 45 ദിർഹം മാത്രം

February 13th, 2022

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വാരാന്ത്യ അവധി ദിനങ്ങളില്‍ അടക്കം ഇനി എല്ലാ ദിവസങ്ങളിലും എക്സ്പോ യിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 45 ദിർഹം ആയിരിക്കും. പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹം, വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകള്‍.

സീസൺ ടിക്കറ്റിന്‍റെ നിരക്ക് 495 ദിര്‍ഹം ആയിരുന്നത് 195 ദിർഹമായി കുറച്ചിരുന്നു. 18 വയസ്സിനു താഴെ ഉള്ളവർക്കും 59 വയസ്സിനു മുകളില്‍ ഉള്ളവർക്കും പ്രവേശനം സൗജന്യം ആയിരിക്കും. എക്സ്പോ പാസ്സിനുള്ള നിരക്കിൽ അമ്പതു ശതമാനം ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ-2020 : കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 1st, 2022

expo-2020-dubai-uae-new-logo-ePathram

ദുബായ് : എക്സ്പോ-2020 യിലെ കേരള പവലിയൻ ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമ – വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്‍റെ കലാ-സാംസ്‌കാരിക പൈതൃകം തനതു പരമ്പരാഗത ശൈലിയിൽ പവലിയനിൽ അവതരിപ്പിക്കും.

കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന ‘കേരള വീക്കി’ ൽ വ്യത്യസ്ത പദ്ധതി കൾ, നിക്ഷേപ മാർഗ്ഗ ങ്ങൾ, ടൂറിസം, ഐ. ടി., സ്റ്റാർട്ടപ്പ് തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങള്‍ നടക്കും. സുപ്രധാന മേഖല കളിലെ നിക്ഷേപത്തിനുള്ള ബിസിനസ്സ് സാദ്ധ്യത കളും ഈസ് ഓഫ് ഡൂയിംഗ് ബിസി നസ്സ്, കെ-സ്വിഫ്റ്റ് പോർട്ടൽ, എം. എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപ കാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും.

പ്രവാസികളുടെ ക്ഷേമ-സാമൂഹിക ആനുകൂല്യങ്ങളും ബിസിനസ്സ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക്ക വകുപ്പ് നൽകും.

കേരളാ അടിസ്ഥാനത്തില്‍ ഉള്ള സ്റ്റാർട്ടപ്പുകളെ യു. എ. ഇ. യിൽ നിന്നുള്ള നിക്ഷേപകരുമായി ഐ. ടി. & സ്റ്റാർട്ടപ്പ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥകൾ പങ്കിടുകയും ചെയ്യും.

കാരവൻ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതി കളെയും ടൂറിസ വുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ്സ് അവസര ങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. ബിസിനസ്സ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും മീറ്റിംഗു കൾക്കും സൗകര്യവും ഉണ്ടായിരിക്കും എന്ന് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

October 3rd, 2021

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വൈവിദ്ധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ – 2020 യിലെ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യയിലെ യു. എ. ഇ. സ്ഥാനപതി ഡോ. അഹമദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി, ലുലു ഫിനാൻഷ്യൻ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമദ്, മറ്റു വ്യവസായ വാണിജ്യ രംഗ ത്തെ പ്രമുഖര്‍, എംബസ്സി പ്രതി നിധികൾ, സംഘടനാ സാരഥി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

450 കോടി രൂപ ചെലവില്‍ നാലു നിലകളില്‍ ഒരുക്കി യിരിക്കുന്ന ഇന്ത്യന്‍ പവിലിയൻ, ദുബായ് എക്സ്പോ യിലെ ഏറ്റവും വലിയ പവിലിയനു കളില്‍ ഒന്നാണ്. സ്വയം തിരിയുന്ന അറുനൂറില്‍ അധികം ഡിജിറ്റൽ ബ്ലോക്കുകള്‍ കൊണ്ടാണ് പവിലിയൻ കെട്ടിട ത്തിന്റെ പുറം ഭാഗം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്
ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ് »



  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ
  • ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച
  • മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ
  • അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി
  • കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ
  • പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine