അഡ്നോക് അല്‍ ദന്ന ആശുപത്രി യുടെ പ്രവര്‍ത്തന നടത്തിപ്പ് ചുമതല ബുര്‍ജീലിന്

July 25th, 2023

adnoc-s-al-dannah-hospital-operation-to-burjeel-holdings-ePathram
അബുദാബി : അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തന ത്തിനും നടത്തിപ്പിനും ഉളള ചുമതല മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കരസ്ഥമാക്കി. ആരോഗ്യ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ & മാനേജ്മെന്‍റ് രംഗത്തെ മികവിനുള്ള അംഗീകാരം ആയിട്ടാണ് പടിഞ്ഞാറന്‍ മേഖലയിലെ സുപ്രധാന ആശു പത്രി യുടെ പൂര്‍ണ്ണ ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിന് കൈ വരുന്നത്.

അഡ്‌നോക് ജീവനക്കാർക്കും കുടുംബങ്ങൾക്കും അൽ ദഫ്ര മേഖലയിലെ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ആശുപത്രിയുടെ ചുമതല ബുർജീൽ ഹോൾഡിംഗ്സിനു നൽകിയത്.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോള്‍ഡിംഗ്സ് വിവിധ രാജ്യങ്ങളിൽ പ്രവർത്തന വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അഡ്‌നോക് നിർണ്ണായക ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത്. സംയോജിത ക്ലിനിക്കൽ പ്രവർത്തനങ്ങൾ, ഏകോപിത നടപടികൾ, രോഗീ കേന്ദ്രീ കൃതമായ പരിചരണം എന്നിവയിലൂടെ ആഗോള നിലവാരത്തില്‍ ഉള്ള സേവനങ്ങൾ മേഖല യിൽ ലഭ്യമാക്കുവാൻ ഈ നിയമനം ഗ്രൂപ്പിനെ പ്രാപ്തമാക്കും.

ആരോഗ്യ സേവന രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി ക്കൊണ്ട് അൽ ദന്ന ആശു പത്രി യിൽ കൂടുതല്‍ മികച്ച സേവന ങ്ങൾ ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ അറിയിച്ചു.

വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ മെഡിക്കൽ സംഘത്തെ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പാക്കുവാനായി വിന്യസിക്കും. മികച്ച രോഗീ പരിചരണം നൽകുന്നതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഗ്രൂപ്പിനുണ്ട്. ട്രോമ, സ്ത്രീകളുടെ പരിചരണം, പീഡിയാട്രിക്സ്, ഓർത്തോ പീഡിക്സ്, നട്ടെല്ല്, ന്യൂറോ കെയർ, അവയവം മാറ്റി വെക്കൽ എന്നിവ ഉൾപ്പെടെ സങ്കീർണ്ണ ചികിത്സ പ്രദാനം ചെയ്യുന്നതിലെ വൈദഗ്ദ്യമാണ് ബുർജീൽ ഹോൾഡിംഗ്സിന്‍റെ മറ്റൊരു സവിശേഷത.

ഒക്യുപേഷണൽ മെഡിസിൻ, ഓർത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, അത്യാഹിത വിഭാഗം എന്നിവ യടക്കമുള്ള മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങളാണ് ജോയിന്‍റ് കമ്മീഷൻ ഇന്‍റർ നാഷണലിന്‍റെ (ജെ. സി.ഐ.) അംഗീകാരം ഉള്ള അൽ ദന്ന ഹോസ്പിറ്റൽ പ്രദാനം ചെയ്യുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതു സ്ഥലത്ത് തുപ്പിയാൽ 20 ഒമാന്‍ റിയാൽ പിഴ

December 12th, 2022

spitting-in-public-punishable-by-20-riyals-in-oman-ePathram
മസ്കറ്റ് : ഒമാനില്‍ പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ ഈടാക്കും എന്ന് മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ്. പൊതു ജന ആരോഗ്യ സംരക്ഷണത്തെ മുന്‍ നിറുത്തിയുള്ള ഈ നിയമം ഹിന്ദി, ബംഗാളി അടക്കം വിവിധ ഭാഷകളിൽ സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല അധികൃതര്‍ അനുവദിക്കാത്ത ഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും പിടി വീഴും.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുവാനും നഗര ശുചീകരണ ത്തിലൂടെ വൃത്തിയോടെ നാട് നില നിര്‍ത്താനും ഇത്തരം നിയമങ്ങള്‍ സഹായകമാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമൂഹത്തിലേക്ക് ഇറങ്ങി ആശയ വിനിമയം ശക്തമാക്കും

September 11th, 2022

new-logo-abudhabi-2013-ePathram
അബുദാബി : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളു മായും ഇടപഴകുവാനും നേരിട്ടുള്ള ആശയ വിനിമയം വർദ്ധിപ്പിക്കുന്നതിനും വേണ്ടി അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌ പോർട്ട് വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചു. താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും അറിയുന്നതിനും വേണ്ടി എമിറേറ്റില്‍ ഉടനീളം ഔപചാരിക കൗൺസിലുകളും മജ്‌ലിസുകളും കമ്മ്യൂണിറ്റി ഫോറങ്ങളും സംഘടിപ്പിക്കും.

തുടക്കത്തില്‍ അബുദാബി നഗരത്തിലും പിന്നീട് അൽ ഐൻ, അൽ ദഫ്റ തുടങ്ങി എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള ജനങ്ങളിൽ നിന്നും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നിന്നും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കും. താമസക്കാരുടെ കാഴ്ച പ്പാടുകളും ആവശ്യങ്ങളും രേഖപ്പെടുത്തി വിശകലനം ചെയ്യും.

* AbuDhabi DMT Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

July 13th, 2022

sayyid-sadik-ali-shihab-thangal-received-uae-golden-visa-ePathram
ദുബായ് : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് യു. എ. ഇ. ഗോൾഡൻ വിസ അനുവദിച്ചു.

സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻ നിറുത്തിയാണ് യു. എ. ഇ. സര്‍ക്കാര്‍ ഗോൾഡൻ വിസ നല്‍കി സാദിഖലി തങ്ങളെ ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയ ത്തിന്‍റെ ശുപാർശ പ്രകാരമാണ് ദുബായ് ഇമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

May 22nd, 2022

logo-uae-ministry-of-health-ePathram.jpg
അബുദാബി  : ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സിന് (കുരങ്ങു പനി) എതിരെ യു. എ. ഇ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ച വ്യാധി പടരുന്നത് തടയുവാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പൊതു ജനങ്ങള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് മങ്കി പോക്സിന്‍റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സ് പോലെ മുഖത്തും ശരീരത്തിലും കുമിളകൾ പൊങ്ങി വരും. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയും വേണം.

ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന രോഗം ഇപ്പോള്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. യൂറോപ്പിൽ നിന്നും ആഗോള തലത്തിലേക്ക് ഈ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇവിടെയും മുന്‍ കരുതല്‍ നടപടികളിലേക്ക് നീങ്ങിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി
Next Page » കെ. എസ്. സി. ഭരണ സമിതി 2022-23 »



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine