അബുദാബി : വാഹനങ്ങളിൽ നിന്നും റോഡിലേക്ക് മാലിന്യങ്ങൾ എറിഞ്ഞ 162 പേരെ പിടി കൂടി പിഴ നല്‍കി എന്ന് അബുദാബി പോലീസ്. ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള 6 മാസങ്ങളില്‍ കണ്ടെത്തിയ 162 നിയമ ലംഘകര്‍ക്ക് 1,000 ദിർഹം വീതം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്‍റു കളും ശിക്ഷ നല്‍കി. പിടിക്കപ്പെട്ടവർ റോഡ് വൃത്തിയാക്കുകയും വേണം.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും പാനീയങ്ങളും സിഗരറ്റ് കുറ്റികളും വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് പങ്കു വെച്ചു.
പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയെ മുന്‍ നിറുത്തി തെരുവില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- AD Police FB Page , Twitter
- മാസ്കുകള്‍ പൊതുനിരത്തില്‍ : കര്‍ശ്ശന നടപടി
- കാൽനട യാത്രക്കാർക്കു വഴി നൽകാത്തവര് ജാഗ്രത
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം, പോലീസ്, യു.എ.ഇ.