അബുദാബി : കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിൽ വാഹനം നിര്‍ത്തിക്കൊടുക്കാത്ത ഡ്രൈവർ മാരെ പിടികൂടാൻ അബുദാബിയിൽ പ്രത്യേക റഡാറു കള്‍ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തില്‍ തയ്യാറാക്കിയ ‘ഹാദിർ’ (ജാഗ്രത പാലിക്കുക) എന്നു പേരുള്ള പുതിയ ക്യാമറകള്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചു കഴിഞ്ഞതായി അബുദാബി പോലീസ് അറിയിച്ചു. സീബ്രാ ക്രോസില്‍ കാൽ നട യാത്രക്കാർ പ്രവേശിച്ച് അവർ കടന്നു പോയതിനു ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ. ഇതിൽ വീഴ്ച വരുത്തുന്നത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഹാദിര്‍ റഡാറുകള്‍ പ്രവര്‍ത്തിക്കുക. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കും. നിയമ ലംഘകര്‍ക്ക് 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ.
- AD Police : Twitter & Face Book Page
- ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത്
- കാല്‍നടക്കാര്‍ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, പോലീസ്