അബുദാബി : ബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അബുദാബി യിലും നിരോധനം വരുന്നു. 2022 ജൂണ്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.
In line with efforts to reduce pollution and promote sustainability #inAbuDhabi, @EADTweets is banning single-use plastic bags, effective 1 June 2022. Future measures will aim to further limit the consumption of single-use plastics products in the emirate. pic.twitter.com/amizqwSz5L
— مكتب أبوظبي الإعلامي (@admediaoffice) April 6, 2022
പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ കപ്പുകള്‍, പാത്രങ്ങള്‍, കത്തികള്‍, സ്പൂണ്‍ – ഫോര്‍ക്ക് തുടങ്ങി ഒരിക്കല്‍ ഉപയോഗിച്ചു കളയുന്ന 16 ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച്, മലിനീകരണം തടയുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും മാത്രമല്ല പുനര്‍ ഉപയോഗ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെക്കുന്നു എന്ന് പരിസ്ഥിതി ഏജൻസി (ഇ. എ. ഡി.) അറിയിച്ചു.
ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലായ് മുതല്‍ ദുബായിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം പ്ലാസ്റ്റിക് ബാഗു കൾക്ക് 2022 ജൂലായ് മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
- പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം
- ePathram Environment Club : A day for the desert
- പ്ലാസ്റ്റിക് സഞ്ചി വിമുക്ത യു. എ. ഇ.
- മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു
- പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
- പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുക
- pma