റിയാദ് : ഉംറ വിസക്കാർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള സമയം അവസാനിച്ചു എന്നും ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തിയവർ 2025 ഏപ്രിൽ 29 ന് മുമ്പ് തിരിച്ചു പോകണം എന്നും ആഭ്യന്തര മന്ത്രാലയം. ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശന അനുമതി ലഭിക്കുക. മക്ക യിലേക്ക് പ്രവേശനം ആവശ്യമുള്ള വിദേശികൾക്ക് പ്രത്യേക പെർമിറ്റ് ഉപയോഗിച്ച് മാത്രമേ പ്രവേശിക്കാൻ കഴിയൂ. പെർമിറ്റ് എടുക്കാതെ മക്കയിലേക്ക് എത്തുന്ന വരെ തിരിച്ചയക്കും എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി തയ്യാറാക്കിയ ‘നുസുക്’ ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകള്‍ 2025 ഏപ്രില്‍ 29 മുതല്‍ താത്കാലികമായി നിര്‍ത്തി വെക്കും.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച്, ഹിജ്‌റ കലണ്ടർ ദുൽ ഹജ്ജ് 14 നു ശേഷം ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, ഹറം പള്ളിയിലും പരിസരങ്ങളിലും ജോലി ചെയ്യുന്നവർ, മക്കയില്‍ താമസ അനുമതി ലഭിച്ച വ്യക്തികള്‍ക്കും മാത്രമാണ് മക്കയിലേക്ക് പ്രവേശനം സാദ്ധ്യമാവുക.
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് കര്‍മ്മം നിർവ്വഹിക്കുവാനും വേണ്ടിയാണ് ഈ നടപടിക്രമങ്ങൾ എന്നും മന്ത്രാലയം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, മതം, സൗദി, സൗദി അറേബ്യ