ദുബായ് : എക്സ്‌പോ-2020 യിലെ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് സൗദി അറേബ്യ കരസ്ഥമാക്കി. മികച്ച പവലിയനുള്ള അവാര്‍ഡിന് പുറമെ രണ്ടു പ്രത്യേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവക്കാണ് പ്രത്യേക പുരസ്കാരം. എല്ലാ എക്സ്‌പോ മേളകളിലും മികച്ച പവലിയനെ തെരഞ്ഞെടുക്കുന്ന ‘എക്സിബിറ്റർ’ മാഗസിന്‍ 30 വര്‍ഷത്തോളമായി ഈ രംഗത്ത് മത്സരം ഒരുക്കുന്നു.
യു. എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിന്‍റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും നീളം കൂടിയ ഇന്‍ട്രാക്ടീവ് വാട്ടർ കർട്ടൻ (32 മീറ്റർ), ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറര്‍ (1240 ചതരുശ്ര മീറ്റർ) എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് റെക്കോർഡുകളും സൗദി അറേബ്യന്‍ പവലിയൻ നേടിയിരുന്നു.
ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇതു വരെ സൗദി അറേബ്യ പവലിയനില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച ദുബായ് വേള്‍ഡ് എക്സ്പോ യിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച പവലിയനും ഇതു തന്നെ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expo, saudi, ബഹുമതി, സൗദി, സൗദി അറേബ്യ