റിയാദ് : സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനെ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയായി നിയോഗിച്ച് ഭരണാധികാരിയും വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് അമീര്‍ മുഹമ്മദ് ബിൻ സൽമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.
കിരീട അവകാശിയുടെ നേതൃത്വത്തിലുള്ള മന്ത്രി മാരുടെ സമിതിയും പുനഃസംഘടിപ്പിച്ചു. മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായുള്ള ഉത്തവിൽ നിലവിലെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ അമീര്‍ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.
- സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ്
- സൗദി ഭരണ രംഗത്തേക്ക് വനിതയും
- സൗദി അറേബ്യയിൽ സിനിമ പ്രദർശനം
- തിയ്യേറ്ററുകളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, നിയമം, സൗദി, സൗദി അറേബ്യ