അബുദാബി : അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുവാൻ ഒരുങ്ങി അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി(ഇമ).
ഗൾഫിലെ പ്രമുഖ സംരംഭകനും വി. പി. എസ്. ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്ന പിന്തുണയോടെ 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ വീട് ഒരുക്കുകയാണ്.
30 വർഷത്തിൽ അധികം പ്രവാസിയായി ജീവിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഫലമാവാതെ പോയ നിർദ്ധനരായ പ്രവാസിക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഇമയുടെ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർഹരായ പ്രവാസിയെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇമ പ്രവർത്തകർ
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവരുമായി ബന്ധപ്പെടാം.
ഫോൺ : (00971 55 801 8821)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: indian-media-abudhabi, social-media, ജീവകാരുണ്യം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം