അബുദാബി : കൊവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഏറ്റവും വിജയകരമായി നടപ്പിലാക്കി ശ്രദ്ധേയമായ യു. എ. ഇ. യുടെ അൽ ഹൊസ്ൻ ആപ്പിന് യു. എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ എക്സലൻസ് അവാർഡിന്‍റെ ‘ആപ്പ് ഓഫ് ദി ഇയർ -2021’ അംഗീകാരം ലഭിച്ചു.
യു. എ. ഇ. സര്‍ക്കാറിന്‍റെ ആരോഗ്യ രംഗത്തെ മേന്മയും ഗ്രീന്‍ പാസ്സ് തയ്യാറാക്കിയത് അടക്കം ഡിജിറ്റൽ സാങ്കേതിക സംവിധാനത്തിന്‍റെ മികവും ഇതിലൂടെ പ്രതിഫലിക്കുന്നു.
تعرف على مهمة تطبيق #الحصن التي تركز على الحلول الرقمية المستدامة لتحصين #صحة المتجمع الإماراتي.
Get to know Alhosn’s mission, which focuses on #sustainable digital solutions to improve the #health and immunization of residents, citizens, and tourists in the #UAE. pic.twitter.com/fvxBjKEnqI
— Al Hosn App (@AlHosnApp) February 11, 2022
വാക്സിനേഷൻ, പി. സി. ആർ. പരിശോധന തുടങ്ങി എല്ലാ വിവരങ്ങളും അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷ കളിൽ ആപ്പിലൂടെ അറിയാന്‍ സാധിക്കുന്നു. മാത്രമല്ല കൊവിഡ് വ്യാപനം കുറക്കുന്നതിൽ അല്‍ ഹൊസ്ന്‍ ആപ്പിന്‍റെ ഉപയോഗം നിർണ്ണായക ഘടകമായി എന്നും അവാർഡ് കമ്മിറ്റി സൂചിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, ബഹുമതി, യു.എ.ഇ., വൈദ്യശാസ്ത്രം