അബുദാബി : സിനോഫാം കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ വർക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുവാന്‍ അബുദാബി ആരോഗ്യ വകുപ്പ് നൂറോളം സെൻററുകള്‍ ഒരുക്കി. രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതിയുടെ അടിസ്ഥാനത്തിലാണ് 6 മാസം കണക്കാക്കുക.
വയോധികര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ ക്കുമാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകുന്നത്. ബൂസ്റ്റർ ഡോസി ലൂടെ അധിക സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം.
As part of continuous efforts to protect public health, @DoHSocial is offering a free Sinopharm booster dose to those who received their second dose at least six months ago. The free booster is available by walk-in at any of the 100+ vaccination centres across #AbuDhabi. pic.twitter.com/9POGV21kSU
— مكتب أبوظبي الإعلامي (@admediaoffice) May 29, 2021
2020 ഡിസംബര്‍ മുതലാണ് അബുദാബിയില്‍ സിനോഫാം വാക്സിന്‍ ആദ്യ ഡോസ് പൊതു ജനങ്ങള്‍ക്കു നല്‍കി തുടങ്ങിയത്. അതിനു മുന്‍പേ തന്നെ പരീക്ഷണ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവർത്ത കർക്കും മുന്‍ നിര കൊവിഡ് വളണ്ടിയര്‍മാര്‍ക്കും വാക്സിൻ നൽകി യിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അബുദാബി, ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം