അബുദാബി : മൊഡേണ വാക്സിൻ അടിയന്തര ഉപ യോഗ ത്തിന് യു. എ. ഇ. അനുമതി നൽകി. അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾക്ക് ഒപ്പം യു. എ. ഇ. നിഷ്കർഷി ച്ചിരി ക്കുന്ന നടപടി ക്രമങ്ങളും ക്ലിനിക്കൽ പരീക്ഷണ ങ്ങളും മറ്റു പരിശോധനകളും പൂർത്തിയായ ശേഷമാണ് വാക്സിൻ വിതരണത്തിന്ന് ഒരുങ്ങുന്നത്.
യു. എ. ഇ. അംഗീകരിച്ച വാക്സിനുകള്‍ ഇതോടെ 5 എണ്ണം ആയി. സിനോഫാം, ആസ്ട്ര സെനക, ഫൈസർ, സ്പുട്നിക് എന്നിവയാണ് നിലവില്‍ നല്‍കി വരുന്ന കൊവിഡ് വാക്സിനുകള്‍.
UAE approves Moderna COVID-19 vaccine for emergency use https://t.co/6cnMwG2bSI pic.twitter.com/iWqEL2cRtT
— Reuters (@Reuters) July 4, 2021
മൊഡേണ വാക്സിൻ അമേരിക്ക യിലാണ് ഉത്പാദി പ്പിക്കുന്നത്. യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മി നിസ്‌ട്രേഷ ന്റെ അംഗീകാരം നേടിയ കൊവിഡ് വാക്സിനാണ് മൊഡേണ. ഫൈസറിന് സമാനമായ എം. ആർ. എൻ. എ. ടെക്നോളജി യാണ് മൊഡേണ യിലും ഉപ യോഗി ക്കുന്നത്. ഇത് 94 % ഫലപ്രദമാണ് എന്നാണ് വിലയിരുത്തൽ.
വാക്സിന്‍ എടുക്കുന്നവർക്ക് കൊവിഡ് വൈറസ് ബാധക്കു സാദ്ധ്യത വളരെ കുറവാണ്. അഥവാ കൊവിഡ് ബാധിച്ചാലും തീവ്രത കുറവ് ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം