അബുദാബി : കൊവിഡ് വ്യാപനം അതി രൂക്ഷമായ രാജ്യങ്ങളിലേക്ക് യു. എ. ഇ. വാക്സിന്‍ അയച്ചു കൊടുക്കും. എമിറേറ്റ്സ് റെഡ് ക്രസന്റ്, തമൂഹ് ഹെൽത്ത് കെയര്‍ എന്നിവ സംയുക്തമായി ഇതിനു നേതൃത്വം നല്‍കും.
ഇതിനായി രൂപീകരിച്ച ഹോപ്പ് കൺസോർഷ്യം, വിവിധ കമ്പനികളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു കൊണ്ട് ഓരോ രാജ്യങ്ങളു ടേയും ആവശ്യാനുസരണം ലോകത്തി ന്റെ വിവിധ ഭാഗങ്ങ ളിലേക്ക് ഏറ്റവും പെട്ടെന്നു തന്നെ എത്തിക്കും.
ഓരോ രാജ്യ ത്തിന്റെയും ആവശ്യം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കു ന്നതിനു വേണ്ടി യാണ് വിവിധ കമ്പനി കളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു സംഭരിക്കുന്നത്.
ചൈനയുടെ സിനോഫാം വാക്‌സിൻ, യു. എ. ഇ. യില്‍ ഹയാത്ത് വാക്‌സിൻ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 800 കോടി വാക്സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപ നിലയില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം