റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് വ്യാപനത്തെ തടയുന്ന തിനായി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്. ആരോഗ്യ വിദഗ്ധ രുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗദി അധികൃതര്‍ ഈ നടപടി കൈ കൊണ്ടത്.
ഇന്ത്യ, യു. എ. ഇ., ജപ്പാൻ, ഇറ്റലി, ബ്രസീൽ, സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന, ജർമ്മനി, തുർക്കി, ഈജിപ്റ്റ്, ലെബനാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്ത കർ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ ഒഴികെ ഉള്ളവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ബാധകം ആവുക. ഇന്ന് (ബുധൻ) രാത്രി 9 മണി മുതലാണ് നിയമം പ്രാബല്യ ത്തില്‍ വരിക.
മാത്രമല്ല സൗദിയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍ പ്പെടുത്തിയ രാജ്യങ്ങ ളുടെ പട്ടിക യിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം.
കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയിൽ നിന്ന് സൗദി യിലേക്ക് മുന്‍പേ തന്നെ പ്രവേശന അനുമതി ഇല്ലായിരുന്നു. യു. എ. ഇ. ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 14 ദിവസങ്ങള്‍ ക്വാറന്റൈ നില്‍ കഴിഞ്ഞതിന് ശേഷമാണ് പലരും സൗദി യിലേക്ക് എത്തിരുന്നത്.
പുതിയ നിയമം പ്രാവര്‍ത്തികം ആവുന്നതോടെ മേല്‍ പ്പറഞ്ഞ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്ക് ഇടയില്‍ യാത്ര ചെയ്തവര്‍ക്കും സൗദി അറേബ്യ യിലേക്ക് വരാന്‍ സാധിക്കുകയില്ല.
* Saudi Press Agency : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, ആരോഗ്യം, നിയമം, പ്രവാസി, യു.എ.ഇ., വിമാനം, സൗദി അറേബ്യ