അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 ജനുവരി 24, 25, 26 തിയ്യതികളില്‍ (വെള്ളി, ശനി, ഞായർ) ഐ. എസ്. സി. യിൽ പ്രത്യേകം തയ്യാറാക്കുന്ന വിവിധ വേദികളിലായി നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ മുഖ്യ അതിഥി ആയിരിക്കും.
മൂന്നു ദിവസങ്ങളിലും ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാർ അണി നിരക്കുന്ന വൈവിധ്യമാര്‍ന്ന സംഗീത നൃത്ത പരിപാടികൾ അരങ്ങേറും. രുചി വൈവിധ്യങ്ങൾ അടങ്ങുന്ന ഫുഡ് സ്റ്റാളുകളും അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റിനെ കൂടുതൽ ജനകീയമാക്കും.
പത്ത് ദിർഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കിട്ട് എടുത്ത് സ്വർണ്ണ നാണയങ്ങൾ, ടെലിവിഷന്‍, സ്മാര്‍ട് ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങി വിലപിടിപ്പുള്ളതും ആകർഷകങ്ങളുമായ നിരവധി സമ്മാനങ്ങളും നൽകും.
വൈകുന്നേരം ആറു മണിക്ക് തുടക്കമാവുന്ന ഇന്ത്യാ ഫെസ്റ്റ്, നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇതര ദേശക്കാർക്കു കൂടി അനുഭവ ഭേദ്യമാക്കും വിധം തയ്യാറാക്കും എന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളിക്കും എന്നും ഭാര വാഹികൾ അറിയിച്ചു.
ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരന്‍, ട്രഷറർ ദിനേശ് പൊതുവാള്‍, വൈസ് പ്രസിഡണ്ടും ഇന്ത്യാ ഫെസ്റ്റ് കൺവീനറുമായ കെ. എം. സുജിത്ത്, എന്റർ ടൈൻമെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, പ്രായോജക പ്രതിനിധികളായ അമല്‍ജിത്ത് എ. മേനോന്‍, ഡോ. തേജാ രാമ, റഫീഖ് കയനയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം