അബുദാബി : യു. എ. ഇ. യിലെ പ്രവാസി ഇന്ത്യ ക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാ രിക സംഘടന യായ ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പി ക്കുന്ന പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് വൈവിധ്യ മാർന്ന പരിപാടി കളോടെ 2019 ഡിസം ബർ 5, 6, 7 തീയ്യതി കളി ലായി ഐ. എസ്. സി. അങ്കണ ത്തിൽ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
പത്താമത് യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ആമുഖമായി നവംബർ 28 ന് പ്രശസ്ത ഗായ കരായ ശങ്കർ മഹാദേവൻ ഇഹ്സാൻ ലോയ് ടീമി ന്റെ സംഗീത നിശ അരങ്ങേറും. പ്രോഗ്രാ മിലേക്കുള്ള പ്രവേശനം ടിക്കറ്റുകള്‍ വഴി നിയന്ത്രിക്കും.
ഡിസംബർ 5, 6, 7 തീയ്യതി കളിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 12 മണി വരെ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പ്രവേശന ടിക്കറ്റിന് പത്ത് ദിർഹം നൽകണം. മൂന്നു ദിവസങ്ങ ളിലും ഉപയോഗിക്കാവുന്ന ഈ കൂപ്പൺ നമ്പറു കൾ നറുക്കിട്ട്, അതിൽ വിജയികൾ ആവുന്ന വർക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം റിനോ ഡസ്റ്റർ കാർ നൽകും.
വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങൾ, വസ്ത്ര ങ്ങളും ആഭരണങ്ങളും പുസ്തക ങ്ങളും വിവിധ സ്റ്റാളു കളിലായി ലഭിക്കും. മാത്രമല്ല ചിത്ര കലാ പ്രദർശന ങ്ങൾ, നാണയം, കറൻസി, സ്റ്റാമ്പ് പ്രദർശനം വിവിധ രാജ്യങ്ങ ളിൽ നിന്നുള്ള കലാ കാര ന്മാരുടെ പ്രകടന ങ്ങൾ, സംഗീത നിശ എന്നിവയും മൂന്നു ദിവസ ങ്ങളിലെ ഇന്ത്യാ ഫെസ്റ്റി നെ കൂടുതൽ ആകർഷകം ആക്കി മാറ്റും.
ഇന്ത്യൻ എംബസി, അബുദാബി സിറ്റി മുൻസി പ്പാലിറ്റി യുടെയും സഹ കരണ ത്തോടെ സംഘടി പ്പിക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് സന്ദർ ശിക്കു വാൻ മുപ്പതി നായിര ത്തോളം പേർ എത്തും എന്ന് സംഘാടകർ പ്രതീക്ഷി ക്കുന്നു.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നട രാജൻ, വൈസ് പ്രസിഡണ്ട് രാധാ കൃഷ്ണ ൻ വലിയത്താൻ, ജനറൽ സെക്ര ട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൻ. കെ. ജേക്കബ്ബ്, എന്റർ ടൈൻമെൻറ് സെക്രട്ടറി ജോസഫ് ജോർജ്, ഇന്ത്യാ ഫെസ്റ്റ് കൺ വീനർ വി. കെ. ഷാജി, യു. എ. ഇ. എക്സ് ചേഞ്ച് സോണൽ ഹെഡ് അനൂപ് രാജ ഗോപാൽ, ജെമിനി ഗ്രൂപ്പ് എക്സി ക്യൂട്ടീവ് ഡയറക്ടർ വിനീഷ് ബാബു, അൽ മസൂദ് ഓട്ടോ മൊബൈ ൽസ് മാർക്കറ്റിങ് ഹെഡ് വാസിം ദെർബി, ലുലു എക്സ് ചേഞ്ച് അസി സ്റ്റന്റ് വൈസ് പ്രസി ഡണ്ട് തമ്പി സുദർ ശനൻ, ഗൾഫ് ഇലക്ട്രോണിക്സ് റീട്ടെയിൽ സെയിൽസ് ഡയറക്ടർ സുമൻ പലിത് എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, പ്രവാസി, യു.എ.ഇ., സംഗീതം, സംഘടന, സാംസ്കാരികം