അബു ദാബി : വിദേശത്തു ജീവി ക്കു മ്പോഴും മാതൃ രാജ്യ ത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വരാണ് പ്രവാസി ഇന്ത്യ ക്കാര്‍ എന്നും സ്വതന്ത്ര ഭാരത ത്തിന്റെ എഴുപതാം വാർഷികം യു. എ. ഇ. യിലെ ഇന്ത്യാ ക്കാർ ക്കൊപ്പം ആഘോ ഷി ക്കുവാൻ കഴിഞ്ഞ തിൽ അതി യായി സന്തോഷി ക്കുന്നു എന്നും ഇന്ത്യൻ അംബാസി ഡർ നവ് ദീപ് സിംഗ് സൂരി.
സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി യിലെ അംഗീകൃത ഇന്ത്യൻ സംഘ ടന കൾ ചേർന്ന് ഇന്ത്യാ സോഷ്യൽ സെന്റ റിൽ സംഘ ടി പ്പിച്ച പരി പാടി കൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു ഇന്ത്യന്‍ സ്ഥാനപതി.
സുരക്ഷിത മായും സന്തോഷ ത്തോടെയും യു. എ. ഇ. യിൽ ജീവിക്കുവാൻ കഴിയുന്നു. ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള നയ തന്ത്ര – സൗഹൃദ ബന്ധങ്ങളും അനുദിനം മെച്ച പ്പെടുകയാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അതിനു ശേഷം അബു ദാബി കിരീട അവകാ ശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശ നവും ഇരു രാജ്യ ങ്ങളുടെയും സുഹൃദ് ബന്ധ ത്തിന്റെ മറ്റു കൂട്ടി ക്കൊണ്ടി രിക്കുന്നു എന്നും സ്ഥാനപതി കൂട്ടി ച്ചേര്‍ത്തു.
തുടർന്നു വൈവിധ്യ ങ്ങളായ കലാ സാംസ്കാരിക പരി പാടി കൾ അരങ്ങേറി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യത്തി ലേക്ക് നയിച്ച സംഭവ വികാസ ങ്ങൾ അടങ്ങുന്ന ചിത്രീ കരണ ങ്ങളും ദേശ ഭക്തി ഗാന ങ്ങളും അവതരി പ്പിച്ചു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബു ദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോ സ്സിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് ആഘോഷ പരി പാടി കൾ സംഘ ടിപ്പിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം