മുസഫ: ചുട്ടു പൊള്ളുന്ന വേനലിൽ പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കും വ്യവസായിക തൊഴിലാളികൾക്കും ആശ്വാസം നല്‍കുവാനായി അബുദാബി മുസഫയിൽ ലൈഫ് കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 ത്തില്‍ അധികം തൊഴിലാളികൾക്ക് ഉപകരിച്ചു.
അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ് കെയർ ആശുപത്രിയുടെ സഹകരണ ത്തോടെയാണ് ചൂടിൽ നിന്നും ആശ്വാസം തേടി എത്തുന്നവർക്കായി കൂൾ ഡൗൺ ബൂത്ത് സ്ഥാപിച്ചത്. മെഡിക്കൽ സേവന ങ്ങളും വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധി ക്കുവാനുള്ള പാനീയങ്ങളും ബൂത്തിൽ നല്‍കിയിരുന്നു.‘ആരോഗ്യകരമായ വേനൽക്കാലം’ എന്ന പരിപാടിയുടെ ഭാഗമായാണ് ബുർജീൽ ഹോൾഡിംഗ്‌സിനു കീഴിലുള്ള ലൈഫ് കെയർ ആശുപത്രി ആഗസ്റ്റ് ആദ്യം നൂതന സേവന വുമായി രംഗത്ത് എത്തിയത്.
പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാര്‍ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവന നിരതരായിരുന്നു. ഇവർ സന്ദർശകരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും സൂര്യാഘാത ത്തിന്‍റെ ലക്ഷണ ങ്ങളുമായി എത്തുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും സൂര്യാഘാതം ഏറ്റതായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകി വരുന്നത്.
ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിച്ചിരുന്നു. കൊടും ചൂടിൽ ജോലി ചെയ്യുന്ന വരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം എന്ന് ലൈഫ് കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. സെപ്റ്റംബർ പകുതി വരെ കൂൾ ഡൗൺ ബൂത്തിന്‍റെ സൗകര്യങ്ങൾ തൊഴിലാളി കൾക്ക് പ്രയോജനപ്പെടുത്താം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vps-burjeel, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, വ്യവസായം, സാമൂഹ്യ സേവനം