അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ സംഘടിപ്പിക്കുന്ന യു. എ. ഇ. തല സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് മത്സരം ‘DAZZLING STARS’ എന്ന പേരിൽ ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ സെൻറർ അങ്കണത്തിൽ അരങ്ങേറും.
പരിപാടിയിൽ മുഖ്യ അതിഥിയായി പ്രശസ്ത നർത്തകനും സിനിമാ താരവുമായ റംസാൻ മുഹമ്മദ്, നർത്തകിയും വേൾഡ് റെക്കോഡ് ജേതാവുമായ വീണ ശ്രീധർഷ് എന്നിവർ സംബന്ധിക്കും.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള 38 ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരം കാണികൾക്ക് വേറിട്ട അനുഭവം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, നൃത്തം, പ്രവാസി, സംഗീതം, സംഘടന