
ദുബായ് : യു. എ. ഇ. താമസ വിസക്കാർക്കു വീണ്ടും പുതിയ ഓഫറുകളുമായി ദുബായ് മിറക്കിൾ ഗാർഡൻ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ യു. എ. ഇ. എമിറേറ്റ്‌സ് ഐ. ഡി ഹാജരാക്കിയാൽ മിറക്കിൾ ഗാർഡനിൽ രാവിലെ 9 മണി മുതൽ 6 മണി വരെ കുടുംബങ്ങൾക്ക് ഗേറ്റ് നമ്പർ 3 വഴിസൗജന്യ പ്രവേശനം അനുവദിക്കും. മറ്റുള്ളവർക്ക് 30 ദിർഹം നിരക്കിൽ പ്രവേശനം ലഭിക്കും. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകും.
ഈ ഓഫർ 2026 മെയ് 31 വരെ തുടരും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഈ ഓഫർ ലഭ്യമല്ല. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മിറക്കിൾ ഗാർഡന്റെ പ്രവർത്തന സമയം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, പ്രവാസി, യു.എ.ഇ., വിനോദസഞ്ചാരം





























